Deshabhimani

ജോലി ഒഴിവെന്ന് വ്യാജവാർത്ത, തിരുത്തി ബ്രഹ്മോസ്; ഉൾപ്പേജിൽ മാപ്പ് ഒതുക്കി മനോരമ

Manorama Brahmos fake news
വെബ് ഡെസ്ക്

Published on Jul 23, 2026, 01:05 PM | 1 min read

തിരുവനന്തപുരം: ജോലി ഒഴിവെന്ന പേരിൽ വ്യാജവാർത്ത കൊടുത്ത് വെട്ടിലായി മലയാള മനോരമ. ബുധനാഴ്ച പുറത്തിറങ്ങിയ പത്രത്തിലാണ് ബ്രഹ്മോസിൽ ഒഴിവ് എന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചത്. എന്നാൽ വാർത്ത വ്യാജമാണെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് കമ്പനി പ്രതികരിച്ചു. തുടർന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയ പത്രത്തിൽ ഉൾപേജിൽ മാപ്പ് ഒരുകോളത്തിൽ നൽകിയാണ് മനോരമ തലയൂരിയത്.


മനോരമയുടെ അവസരങ്ങൾ പേജിലാണ് "ബ്രഹ്മോസിൽ 44 ഒഴിവ്" എന്ന വാർത്ത വന്നത്. വാർത്തയ്ക്ക് പിന്നാലെ ഈ ഒഴിവുകൾ നിലവില്ലെന്ന് എയ്റോസ്പേസ് കമ്പനി സെക്രട്ടറി അറിയിച്ചു. ആശയവിനിമയത്തിലെ പിഴവ് മൂലമാണ് തെറ്റായ വാർത്ത പ്രസിദ്ധീകരിക്കേണ്ടിവന്നതെന്നാണ് മനോരമയുടെ ന്യായീകരണം.


മുന്‍പും തൊഴിലവസരങ്ങളുടെ പേരില്‍ വാര്‍ത്തകൊടുത്ത് വെട്ടിലായിട്ടുണ്ട് മനോരമ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home