ad
Deshabhimani

ഐസിസി ഏകദിന റാങ്കിങ്: ഗിൽ രണ്ടാമത്, സ്ഥാനം നിലനിർത്തി കോഹ്‌ലിയും രോഹിതും; മുന്നേറി ശ്രേയസ് അയ്യർ

ICC

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ| photo: PTI

വെബ് ഡെസ്ക്

Published on Jul 23, 2026, 01:02 PM | 1 min read

ദുബായ് : ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ പുരുഷ ഏകദിന ബാറ്റിങ് റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് മികച്ച നേട്ടം. ലോർഡ്‌സിൽ 138 റൺസ് നേടിയ രോഹിത് ശർമ്മ, റാങ്കിങിൽ വിരാട് കോഹ്‌ലിയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു. രോഹിത് നാലാം സ്ഥാനത്തും കോഹ്‌ലി മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാം റാങ്കിൽ തുടരുകയാണ്.


ഒന്നാം സ്ഥാനത്തുള്ള ന്യൂസീലൻഡിന്റെ ഡാരിൽ മിച്ചലുമായി (802 പോയിന്റ്) വെറും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഗില്ലിനുള്ളത്. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ 66 റൺസ് നേടിയ ശ്രേയസ് അയ്യർ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 13-ാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ഓൾറൗണ്ടർ അക്‌സർ പട്ടേൽ 10 സ്ഥാനങ്ങൾ മുന്നേറി 32-ാം റാങ്കിലെത്തി.


ഇംഗ്ലണ്ട് താരം ജോ റൂട്ട് റാങ്കിങിൽ വൻ കുതിച്ചുചാട്ടം നടത്തി. ഇന്ത്യയ്ക്കെതിരായ പരമ്പര വിജയത്തിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ താരം വീണ്ടും ആദ്യ പത്തിൽ ഇടംനേടി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ റൂട്ട് എട്ടാം റാങ്കിലെത്തി. 2020ന് ശേഷമാണ് റൂട്ട് ഏകദിന റാങ്കിങിൽ ആദ്യ പത്തിനുള്ളിൽ തിരിച്ചെത്തുന്നത്. ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 76, 99, 74 എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ റൺവേട്ട. 2018ന് ശേഷം ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ നേടുന്ന ആദ്യ ഏകദിന പരമ്പര വിജയമാണിത്.


ലോർഡ്‌സിൽ നടന്ന മത്സരത്തിൽ 141 റൺസ് നേടിയ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് (ജോൺ ഡക്കറ്റ്) 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19-ാം റാങ്കിലെത്തി. വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫ് 10 സ്ഥാനങ്ങൾ മുന്നേറി 26-ാം റാങ്കിലെത്തി. ന്യൂസിലൻഡിന്റെ ഇടങ്കയ്യൻ സ്പിന്നർ മിച്ചൽ സാന്റ്‌നർ ഏഴാം സ്ഥാനത്ത് നിന്ന് നാലാം റാങ്കിലേക്ക് ഉയർന്നു. ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ 10 സ്ഥാനങ്ങൾ മുന്നേറി 70-ാം സ്ഥാനത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home