ad
Deshabhimani

കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ്; എംഎ ഹിസ്റ്ററി പരീക്ഷയിൽ ആവർത്തിച്ചത് ചോദ്യങ്ങൾ

Kerala university.jpg
വെബ് ഡെസ്ക്

Published on Jul 23, 2026, 01:30 PM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതരമായ പിഴവ്. എംഎ നാലാം സെമസ്റ്റർ ഹിസ്റ്ററി വിഭാഗത്തിലെ 'ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ - 2' എന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം കാര്യവട്ടം ക്യാമ്പസിൽ വെച്ചാണ് ഈ പരീക്ഷ നടന്നത്. ചോദ്യപേപ്പറിലെ മൂന്ന് ചോദ്യങ്ങൾ യാതൊരു മാറ്റവുമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ചു ചോദിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് നാല് ചോദ്യങ്ങൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും പരിശോധനയിൽ വ്യക്തമായി.


ചോദ്യപേപ്പർ തയ്യാറാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.


എന്നാൽ പരീക്ഷാ പിഴവിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം. സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ ഇതാദ്യമായല്ല.


നേരത്തെ നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലും സമാനമായ രീതിയിൽ പിഴവുകൾ കണ്ടെത്തിയിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയ്ക്കാണ് കാരണമായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home