ad
Deshabhimani

കർണാടകയിലെ സർക്കാർ സ്കൂളിന്റെ വൈറൽ 'സ്റ്റഡി ടൂർ'; കുട്ടികളുടെ യാത്ര പിക്ക് അപ് ട്രക്കിലും ടിപ്പറിലും, ​ഗുരുതര സുരക്ഷാ പിഴവ്

tour
വെബ് ഡെസ്ക്

Published on Feb 13, 2026, 05:00 PM | 1 min read

ബംഗളൂരു: കോൺ​ഗ്രസ് ഭരിക്കുന്ന കർണാടകയിലെ ഒരു സർക്കാർ സ്കൂളിന്റെ​ ​ഗുരുതര സുരക്ഷാ പിഴവ് സമൂഹ മാധ്യമങ്ങളിലാകെ വൈറലാണ്. കർണാടകയിലെ ബലാൻജെ ​ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കാണ് സ്റ്റ‍ഡി ടൂറെന്ന പേരിൽ സുരക്ഷിതമല്ലാത്ത യാത്ര ചെയ്യേണ്ടി വന്നത്. സംഭവം വിവാദമായതോടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രം​ഗത്തെത്തി.


നാൽക്കുറിലെ തേൻ കൃഷി സന്ദർശിക്കാനായി പോകുമ്പോഴാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപകനായ കിരണാണ് കുഞ്ഞുങ്ങളെ ടിപ്പറിൽ കൊണ്ട് പോയത്. നിർമാണ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഓപ്പൺ ടിപ്പറിലായിരുന്നു വിദ്യാർഥികളുടെ യാത്ര. ഒരു തരത്തിലുമുള്ള സുരക്ഷാ മുൻകരുതലുമില്ലാതെയാണ് വിദ്യാർഥികളെ കൊണ്ടു പോയത്.


സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നിവൃത്തിയില്ലാതെ അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ കുറ്റപ്പെടുത്തുന്ന കോൺ​ഗ്രസിന് തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്തെ കുട്ടികളുടെ ജീവന് യാതൊരുവിധ പരി​ഗണനയും നൽകുന്നില്ലെന്നതിന് ഉദാഹരണമാണ് ഈ വാർത്ത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home