Deshabhimani

റിയാദ് വിമാനത്താവളത്തിലെ ആക്രമണം: ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു

Airport, in Riyadh, Saudi Arabia. | Photo Credit: Reuters

Photo Credit: Reuters

വെബ് ഡെസ്ക്

Published on Nov 04, 2026, 02:51 PM | 1 min read

റിയാദ്: റിയാദ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും മരിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഒക്ടോബർ 10നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനും മരിച്ചതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.


ബുധനാഴ്ച, എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് എംബസി ഈ വിവരം പങ്കുവെച്ചത്. "ഒക്ടോബർ 10ലെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലായിരുന്ന മറ്റൊരു ഇന്ത്യൻ പൗരൻ കൂടി മരണപ്പെട്ട വിവരം വേദനയോടെ പങ്കുവെക്കുന്നു," എംബസി കുറിച്ചു.


കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ആദ്യ ഘട്ടം മുതൽ കുടുംബത്തോടൊപ്പം ഉണ്ടെന്നും അറിയിച്ച എംബസി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനോ റിയാദിൽ സംസ്കരിക്കുന്നതിനോ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കി.


ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ പൗരൻ മുഹമ്മദ് യൂസഫ് അലി ആയിരുന്നു. ഒക്ടോബർ 12നാണ് ഇദ്ദേഹത്തിന്റെ സംസ്കാരം റിയാദിൽ നടന്നത്. ആക്രമണത്തിൽ ആദ്യം 12 പേർ മരണപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. പിന്നീട് രണ്ട് ഇന്ത്യക്കാർ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 14 ആയി ഉയർന്നു. ആക്രമണത്തിൽ പരിക്കേറ്റ 11 ഇന്ത്യക്കാരിൽ 7 പേർ മുൻപ് ഡിസ്ചാർജ് ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home