കോൺഗ്രസിൽ ഭിന്നത; ശ്രീനാദേവി കുഞ്ഞമ്മയെ കൈയൊഴിഞ്ഞ് നേതൃത്വം

അടൂർ: അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതൃത്വം. യുട്യൂബർ രാജൻ ജോസഫിന് പൊലീസ് സാന്നിധ്യത്തിൽ മർദിക്കുന്നതിന് നേതൃത്വം നൽകിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അടൂരിലെ കോൺഗ്രസ് നേതൃത്വം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ രംഗത്തെത്തിയത്. സ്റ്റേഷന്‍ ആക്രമണം ജനങ്ങള്‍ക്കിടയില്‍ പാര്‍ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. വിഷയത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നാണ് നേതാക്കളുടെ നിലപാട്.
സോഷ്യൽ മീഡിയോയിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് ശ്രീനാദേവികുഞ്ഞമ്മ നൽകിയ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന രാജൻ ജോസഫിനെ പൊലീസ് ജീപ്പ് തടഞ്ഞ് മർദിക്കുകയും ശേഷം സ്റ്റേഷനുള്ളിൽ കയറി മർദിക്കുകയും ചെയ്തിരുന്നു. ശ്രീനാദേവികുഞ്ഞമ്മയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായുമായ ഫെനിനൈനാന്റെയും നേതൃത്വത്തിലെത്തിയ 20 ഓളം വരുന്ന യൂത്ത് കോൺഗ്രസുകാരാണ് മർദനം നടത്തിയത്. മർദനത്തിന്റെയും ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനിൽ കയറി രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് മർദനമേൽക്കുകയും നിഥിൻ എന്ന പൊലീസുകാരന്റെ ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തതിരുന്നു. രാഹുൽ മാക്കൂട്ടത്തിന്റെ പൊലീസ് സ്വാധീനത്തിൽ രാജൻ ജോസഫിനെ മർദിച്ചതിനും ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെ അടൂരിലെ കോൺഗ്രസ് നേതൃത്വം പൊലീസ് നടപടിയിൽ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.








0 comments