മകളുമായി പ്രണയം; ബംഗളുരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്ന് തൊഴിലുടമ

കിരൺ (ഇടത്), ആനന്ദ് (വലത്)
ബംഗളുരു: ബംഗളുരുവിൽ മലയാളി യുവാവിനെ തൊഴിലുടമ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. മകളുമായി കിരൺ അടുപ്പത്തിലായിരുന്നതിന്റെ പകയിൽ തൊഴിലുടമയായ ആനന്ദാണ് കൊലനടത്തിയത്.
കിരണിനെ രണ്ടുദിവസമായി ബംഗളുരുവിൽ നിന്ന് കാണാതായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കിരൺ മരിച്ചതായി അറിഞ്ഞത്. തൊഴിലുടമയായ ആനന്ദിന്റെ 19 വയസുള്ള മകളും കിരണുമായി പ്രണയത്തിലായിരുന്നു.
ഇവരെ വീട്ടിൽ വച്ച് കാണാനിടയായതിൽ പ്രകോപിതനായി ആനന്ദ് കിരണിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആനന്ദ് തമിഴ്നാട് സ്വദേശിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത് വരികയാണ്.








0 comments