ചെന്നൈ– മംഗളൂരു എക്സ്പ്രസുകളിൽ അധിക സ്ലീപ്പർ കോച്ച്

നിലമ്പൂർ: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ചെന്നൈ എഗ്‌മോർ– മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള സർവീസുകളിലാണ് താൽക്കാലികമായി അധിക കോച്ച് ഉൾപ്പെടുത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ പേർക്ക് സ്ലീപ്പർ ക്ലാസ് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനുമാണ് നടപടി.
ചെന്നൈ എഗ്‌മോറിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ– മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ (16159) നവംബർ നാല് മുതൽ ഏഴ് വരെ ഓരോ സർവീസിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് ഉണ്ടാകും. മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ–ചെന്നൈ എഗ്‌മോർ എക്സ്പ്രസിൽ (16160) നവംബർ ആറ് മുതൽ ഒമ്പത് വരെയാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്.
ഇരുവശത്തേക്കുമുള്ള യാത്രകളിൽ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പാലക്കാട് റെയിൽവേ ഡിവിഷൻ അധിക കോച്ച് അനുവദിച്ചത്. ഉത്സവകാലത്തും അവധിദിവസങ്ങളിലും ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അധിക കോച്ച് യാത്രക്കാർക്ക് ആശ്വാസമാകും.









0 comments