Deshabhimani

വൈദ്യുതി കരാർ തീരുമാനം മുഖ്യമന്ത്രിയുടേത്; കൂടുതൽ പറയാനില്ല; അതൃപ്തി പരസ്യമാക്കി മന്ത്രി സണ്ണി ജോസഫ്

V D Satheesan Sunny Joseph

വി ഡി സതീശൻ, സണ്ണി ജോസഫ്

വെബ് ഡെസ്ക്

Published on Nov 04, 2026, 03:12 PM | 1 min read

തിരുവനന്തപുരം: വൻ കമീഷൻ തട്ടാനുള്ള വൈദ്യുതി കരാറിൽ ഏർപ്പെട്ടതിൽ അതൃപ്തി പരസ്യമാക്കി വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. എല്ലാം മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനമാണെന്ന് മാത്രമായിരുന്നു കരാറിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മന്ത്രിയുടെ പ്രതികരണം.


എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം ആയതുകൊണ്ട് താൻ വിശദീകരിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഹിമാചലിൽനിന്നുള്ള വൈദ്യുതി ഒഴിവാക്കി, ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിലെ (ജിഎൻഎ) സ്വകാര്യ കമ്പനിയിൽ നിന്ന്‌ 500 മെഗാവാട്ട്‌ വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുള്ള കെഎസ്ഇബി മുൻ സിഎംഡി എം ജി രാജമാണിക് കുറിപ്പ് മന്ത്രി നിഷേധിച്ചുമില്ല.


ടെൻഡറും റെഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാുള്ള നീക്കത്തിൽ കടുത്ത എതിർപ്പ് ഉയർത്തിയതോടെയാണ് രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന് തെറിപ്പിച്ചത്. ജിഎൻഎ കരാർ വഴിയുണ്ടാകുന്ന നഷ്‌ടം ചൂണ്ടിക്കാട്ടി ആറു തവണ രാജമാണിക്യം സർക്കാരിന്‌ കത്തയച്ചിരുന്നു. ഒപ്പം ഫയലിലും വിയോജിപ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്. രാജമാണിക്യത്തിന് പകരം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എൻ പ്രശാന്തിനെയാണ് പകരം ചുമതല ഏൽപിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home