Deshabhimani

തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തും

rain image v k abhijith
വെബ് ഡെസ്ക്

Published on Nov 04, 2026, 03:25 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലും തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴികളുമാണ് നിലവിൽ കേരളത്തിലെ അപ്രതീക്ഷിത മഴയ്ക്ക് കാരണം.


അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


തിരുവനന്തപുരം ​ന​ഗരത്തിലും ശക്തമായ മഴ തുടരുകയാണ്. തീവ്രമായ മഴ കണക്കിലെടുത്തും ഡാം വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാലും അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു വരികയും ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ ഇന്ന് വൈകിട്ട് 3.30-ന് 20 സെന്റിമീറ്റർ വീതം കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർവ അറിയിച്ചു. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home