മുന്‍ ഹോക്കി താരം എം എം സോമയ്യയുടെ വീട്ടിൽ മോഷണം; ഒളിമ്പിക് മെഡൽ അടക്കം നഷ്ടമായി

ബംഗളൂരു : ഇന്ത്യൻ ഹോക്കി ഇതിഹാസം എം എം സോമയ്യയുടെ വീട്ടിൽ മോഷണം. ബംഗളൂരുവിലെ വസതിയിൽ നടന്ന മോഷണത്തിൽ ഒളിമ്പിക് മെഡൽ അടക്കം നഷ്ടമായതായാണ് റിപ്പോർട്ട്.
ഇന്ദിരാനഗറിലെ ന്യൂ തൃപ്പസാന്ദ്രയിലെ വസതിയിലാണ് മോഷണം നടന്നത്. ഒക്ടോബർ 25 നും 28നും തീയതികൾക്കിടയിൽ സോമയ്യയും കുടുംബവും കുടകിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇന്ദിരാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രാകാരം, ഒക്ടോബർ 28ന് രാത്രി ഏകദേശം 7. 30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്.
1980-ലെ മോസ്‌കോ ഒളിമ്പിക്സിൽ ലഭിച്ച സ്വർണ മെഡൽ, ഏഷ്യൻ ഗെയിംസുകളിലെ മെഡലുകൾ, ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിൽ നേടിയ വെങ്കല മെഡൽ, സ്വർണാഭരണങ്ങൾ, 30,000 രൂപ എന്നിവയാണ് മോഷണം പോയത്. ഏകദേശം മൂന്ന് ലക്ഷത്തിലധികം നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്നുള്ള സിസിടിവി ദൃശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.








0 comments