ad
Deshabhimani

print edition ഹരിയാനയിലെ ‘സീറ്റ്‌ കച്ചവടം’; തെരഞ്ഞെടുപ്പ്‌ കഴിയുംവരെ 
നടപടിയില്ലെന്ന്‌ കോൺഗ്രസ്‌

Congress.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 31, 2026, 02:03 AM | 1 min read

ന്യൂഡൽഹി: ​കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌ പ്രചരണം മുറുകിയ ഘട്ടത്തിൽ കോൺഗ്രസ്‌ നേതാക്കളായ പ്രിയങ്കാഗാന്ധി, കെസി വേണഗോപാൽ, കൊടിക്കുന്നിൽ സുരേഷ്‌ എന്നിവർക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ ഉലഞ്ഞ്‌ നേതൃത്വം. കോൺഗ്രസുകാർ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ 7കോടി തട്ടിയതിൽ തെളിവടക്കമാണ്‌ ഹരിയാനയിലെ വനിതാനേതാവിന്റെ ഭർത്താവ്‌ രംഗത്തെത്തിയത്‌.


ഇതിൽ നേതാക്കൾക്കും പണംവാങ്ങിയ സ്‌റ്റാഫ്‌ അംഗങ്ങൾക്കും എതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന്‌ ഒരുവിഭാഗം നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. ഹരിയാന മാതൃകയിൽ ബിഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ആരോപണം ഉയർന്നാൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഇവർ മുന്നറിയിപ്പ്‌ നൽകി.


വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന ശേഷം വിഷയത്തിൽ തുടർനടപടി സ്വീകരിക്കാമെന്നാണ്‌ എഐസിസി നിലപാട്‌. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ ഇ‍ൗ വിഷയം കാര്യമായി ഉന്നയിക്കാത്തതിൽ കോൺഗ്രസ്‌ ദേശീയ, സംസ്ഥാന നേതൃത്വം വലിയ ആശ്വാസത്തിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home