ad
Deshabhimani

പഞ്ചാബിൽ സഹപ്രവർത്തകയെ ലാബിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെതിരെ കേസ്

UP Police.jpg
വെബ് ഡെസ്ക്

Published on Apr 20, 2026, 12:03 PM | 1 min read

ബതിൻഡ: പഞ്ചാബിലെ ബതിൻഡയിൽ സ്കൂൾ ലാബിനുള്ളിൽ വെച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗണിത അധ്യാപകനെതിരെ കേസ്. സ്കൂളിലെ സയൻസ് ലാബ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഇരുവരും ലാബ് പരിശോധിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്.


ലാബിലെ അലമാരകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാനായി എത്തിയപ്പോൾ മുതിർന്ന ഗണിത അധ്യാപകൻ തന്നോട് മോശമായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തതായി അധ്യാപികയുടെ പരാതിയിൽ പറയുന്നു. അറ്റകുറ്റപ്പണി പൂർത്തിയായതിന് തനിക്ക് "പാർട്ടി" നൽകണമെന്ന് അധ്യാപകൻ ആവശ്യപ്പെട്ടതായും, മധുരം നൽകിയെന്ന് പറഞ്ഞപ്പോൾ ബലമായി ചുംബിക്കാൻ ശ്രമിച്ചുവെന്നുമാണ് അധ്യാപികയുടെ മൊഴി.


അധ്യാപിക തടയാൻ ശ്രമിച്ചപ്പോൾ വായ മൂടിക്കെട്ടി ഉപദ്രവിക്കുന്നത് തുടരുകയും വിവരം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന അധ്യാപിക ലാബിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരോടും വീട്ടുകാരോടും വിവരം പങ്കുവെച്ച ശേഷമാണ് പരാതി നൽകിയത്. അധ്യാപികയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home