ad
Deshabhimani

ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞ സംഭവം; അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി വേണ്ടെന്ന് സുപ്രീം കോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on Oct 27, 2025, 03:26 PM | 1 min read

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകനായ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ.) നൽകിയ ഹർജിയാണ് കോടതി തള്ളിയത്.


ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെയാണ് ഒക്ടോബർ 6-ന് രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്. വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹത്തിൻ്റെ നടപടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‍മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാദത്തിൽ എന്തിനാണ് അയാൾക്ക് ഇത്ര പ്രാധാന്യം നൽകുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.


ചീഫ് ജസ്റ്റിസ് തന്നെ ഈ വിഷയത്തിൽ നടപടി വേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തിൽ, മറ്റൊരു ബെഞ്ച് കോടതിയലക്ഷ്യ നടപടി തുടങ്ങുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന കാര്യത്തിൽ നടപടികൾ തുടരുമെന്ന് കോടതി അറിയിച്ചു. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ മഹത്വവത്കരിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലും തുടർനടപടിയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home