ad
Deshabhimani

ഉന്നാവോ കേസ്: കുൽദീപ് സിംഗ് സെംഗാറിന്റെ ജാമ്യത്തിനെതിരായ സിബിഐ ഹർജി; അതിജീവിതയെ കക്ഷി ചേർത്ത് സുപ്രീംകോടതി

Supreme Court of India
വെബ് ഡെസ്ക്

Published on Mar 09, 2026, 05:57 PM | 1 min read

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ജാമ്യം അനുവദിച്ചതിനെതിരായ സിബിഐയുടെ ഹർജിയിൽ സുപ്രീംകോടതിയുടെ നിർണ്ണായക നടപടി. കേസിൽ പീഡനത്തിന് ഇരയായ അതിജീവിതയെ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടു.


ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെംഗാറിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ അതിജീവിതയുടെ ഭാഗം കൂടി കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.


ഇതുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് കോടതി നോട്ടീസ് അയച്ചു. 2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2019-ലാണ് കുൽദീപ് സിംഗ് സെംഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടർന്ന് ബിജെപി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.


കുടുംബാംഗത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതാണ് ഇപ്പോൾ നിയമപോരാട്ടത്തിന് വഴിവെച്ചിരിക്കുന്നത്. കേസ് നാലാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home