ad
Deshabhimani

പുതിയ ഓൺലൈൻ ഗെയിമിംഗ് നിയമം; മത്സരങ്ങളെയും ടൂർണമെന്റുകളെയും ഒഴിവാക്കിയേക്കുമെന്ന് സുപ്രീം കോടതി

Supreme court.jpg
വെബ് ഡെസ്ക്

Published on Nov 04, 2025, 04:44 PM | 1 min read

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്ന പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് പതിവായുള്ള മത്സരങ്ങളെയും ടൂർണമെന്റുകളെയും ഒഴിവാക്കിയേക്കുമെന്ന് സുപ്രീം കോടതി. പന്തയം വെക്കൽ, ചൂതാട്ടം എന്നീ നിർവചനങ്ങളിൽ ഇവ ഉൾപ്പെടുന്നില്ലെന്ന് നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്.


പുതിയ ഓൺലൈൻ ഗെയിമിംഗ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഈ അഭിപ്രായം അറിയിച്ചത്. ഓൺലൈൻ ചെസ് കളിക്കാരനായ ഒരു ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട്, ടൂർണമെന്റുകൾക്ക് നിയമപ്രകാരം പ്രശ്നമുണ്ടാകില്ലെന്ന് കോടതി പറഞ്ഞു.


നിയമപ്രകാരം 'റിയൽ മണി ഗെയിമുകൾ', അതുമായി ബന്ധപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, പരസ്യങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ നിയമം തങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികൾ നിർബന്ധിതരാകുന്നുവെന്നും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.


കേസ് വിശദമായി നവംബർ 26-ന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു. ഓൺലൈൻ ഗെയിമുകൾ വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന ദോഷങ്ങൾ കണക്കിലെടുത്താണ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home