ad
Deshabhimani

print edition ഇംഫാലിൽ പതിനായിരങ്ങൾ അണിനിരന്ന്‌ സേവ്‌ മണിപ്പുർ റാലി

save manipur rally
വെബ് ഡെസ്ക്

Published on Jan 31, 2026, 11:48 PM | 1 min read


ഇംഫാൽ

വംശീയ സംഘർഷങ്ങളെ തുടർന്ന്‌ അനിശ്ചിതാവസ്ഥ തുടരുന്ന മണിപ്പൂരിൽ ഭരണപരവും സാംസ്‌കാരികവുമായ സമഗ്രത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ മെയ്ത്തി സംഘടനകളുടെ റാലി. 
 സേവ്‌ മണിപ്പുർ റാലി എന്നപേരിൽ തലസ്ഥാനമായ ഇംഫാലിൽ ശനിയാഴ്‌ച നടന്ന റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു.


മെയ്‌തികളോട്‌ ആഭിമുഖ്യം പുലർത്തുന്ന സംഘടനയായ കോർഡിനേേറ്റിങ്‌ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌ റാലി നടന്നത്‌. 
 വംശീയ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബീരേൻ സിങ്‌ നയിക്കുന്ന ബിജെപി സർക്കാർ രാജിവച്ചതിനെ തുടർന്ന്‌ രാഷ്‌ട്രപതി ഭരണത്തിനുകീഴിലാണ്‌ മണിപ്പുർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home