ad
Deshabhimani

print edition സവർക്കർ ബ്രിട്ടീഷുകാർക്ക് നൽകിയത് 10 മാപ്പപേക്ഷകൾ

V D Savarkar
വെബ് ഡെസ്ക്

Published on Jun 17, 2026, 01:36 AM | 1 min read

പുണെ: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കർ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പത്ത്‌ തവണ മാപ്പപേക്ഷ നൽകിയെന്ന്‌ സവർക്കറുടെ സഹോദരന്റെ ചെറുമകൻ സാത്യകി സവർക്കർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്‌ടക്കേസിന്റെ വിചാരണയ്‌ക്കിടെ പുണെയിലെ പ്രത്യേക എംപി/എംഎൽഎ കോടതിക്ക്‌ മുമ്പാകെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.


‘ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിഞ്ഞപ്പോഴാണ്‌ സവർക്കർ ഹർജികൾ സമർപ്പി‍ച്ചത്‌. ശിക്ഷ വിധിക്കപ്പെട്ട്‌ ഒരു മാസത്തിനകം ആദ്യ മാപ്പപേക്ഷ നൽകി. ജയിൽശിക്ഷയിൽ ഇളവ് ലഭിക്കണമെന്നായിരുന്നു ആവശ്യം.


ഇത്‌ ഔദ്യോഗിക സർക്കാർ ഫയലുകളിൽ ലഭ്യമാണ്‌’–സാത്യകി കോടതിയിൽ പറഞ്ഞു. അപേക്ഷകളിൽ ബ്രിട്ടീഷ് സർക്കാരിനോടുള്ള കൂറ് പ്രകടിപ്പിക്കുന്ന വാക്കുകളില്ലെന്നാണ് സാത്യകിയുടെ പക്ഷം. സവർക്കർ സമർപ്പിച്ച മാപ്പപേക്ഷകൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും സത്യകി വാദിച്ചു.


2023 മാർച്ചിൽ രാഹുൽഗാന്ധി സവർക്കർക്കറെ കുറിച്ച്‌ നടത്തിയ പരാമർശത്തിനെതിരെയാണ്‌ മാനനഷ്‌ടക്കേസ്‌ നൽകിയത്‌. ഇതേ കേസിൽ, കഴിഞ്ഞ വിചാരണയ്‌ക്കിടെ, സവർക്കർ അഞ്ചുതവണ മാപ്പെഴുതിയെന്നാണ്‌ സാത്യകി സവർക്കർ കോടതിയിൽ പറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home