print edition സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ 11 വരെ അടച്ചിടും

കൊൽക്കത്ത : ക്യാമ്പസിലെ സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്‌ആർഎഫ്‌ടിഐ) വിദ്യാർഥികൾ നടത്തുന്ന സമരം അടിച്ചമർത്താൻ കർശന നടപടികളുമായി അധികൃതർ. ക്യാമ്പസ് അടച്ചുപൂട്ടിയ നടപടി ഡിസംബർ 11 വരെ നീട്ടി.
പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഒക്‌ടോബർ 16നാണ് ക്യാമ്പസ് അടച്ചത്.
ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിനു പകരം പ്രക്ഷോഭം തടയാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കുകയാണെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രശസ്ത ഛായാഗ്രാഹകൻ രഞ്ജൻ പാലിതിനെ ശിൽപ്പശാല നടത്താൻ കാമ്പസിലേക്ക് പ്രവേശിക്കാൻ സഹായിച്ചെന്നാരോപിച്ച് അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതുവരെ രണ്ട് കരാർ അധ്യാപകരെ പിരിച്ചുവിട്ടു. അഞ്ച് വിഷയവിദഗ്‌ധരുടെ സേവനവും അവസാനിപ്പിച്ചു.









0 comments