കസ്റ്റഡി മരണക്കേസ്: സഞ്‌ജീവ് ഭട്ടിന്റെ ഹർജി വിധിപറയാൻ മാറ്റി

ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്‌ജീവ് ഭട്ട് നൽകിയ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. സഞ്‌ജീവ് ഭട്ടിന്റെയും ഗുജറാത്ത് സർക്കാരിന്റെയും വാദം കേട്ടശേഷമാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്.
1990 നവംബറിൽ സഞ്‌ജീവ് ഭട്ട് ജാംനഗർ എഎസ്‌പിയായിരിക്കെ കസ്റ്റഡിയിൽ എടുത്ത പ്രഭുദാസ് മാധവ്‌ദാസ് വൈഷ്‌ണാനിയെ ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒമ്പത് ദിവസത്തെ കസ്റ്റഡിക്കുശേഷം പുറത്തിറങ്ങിയ പ്രഭുദാസ് 10 ദിവസത്തിനുശേഷം മരിച്ചു. കേസിൽ അഞ്ച് വർഷത്തിലേറെയായി സഞ്‌ജീവ്‌ഭട്ട് കസ്റ്റഡിയിലാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നേരത്തെയുള്ള രോഗങ്ങളെ തുടർന്നാണ് പ്രഭുദാസ് മരിച്ചതെന്നും വിശദീകരിച്ചു.








0 comments