ad
Deshabhimani

ഗ്രഹാംസ്റ്റൈനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന പ്രതിക്ക് ജയ് ശ്രീറാം വിളികളുമായി സ്വീകരണം

graham
വെബ് ഡെസ്ക്

Published on Apr 18, 2025, 03:32 PM | 1 min read

ഭുവനേശ്വർ : ഗ്രഹാംസ്റ്റൈനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ ജയ് ശ്രീറാം വിളികളുമായി സ്വീകരിച്ച് സംഘപരിവാർ പ്രവർത്തകർ. പ്രതിയായ മഹേന്ദ്ര ഹെംബ്രാമിനെ വരവേൽക്കുന്ന ദൃശ്യങ്ങൾ സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. ജീവപര്യന്തം ശിക്ഷവിധിക്കപ്പെട്ട ഇയാളെ കഴിഞ്ഞ ദിവസമാണ് നല്ല നടപ്പ് പരിഗണിച്ച് എന്ന പേരിൽ പുറത്ത് വിട്ടത്.



1999ൽ ജനുവരി 23 നാണ് ഒഡീഷയിലെ കിയോഞ്ച്‌ഹാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിൽ ഇന്ത്യയെ നടുക്കിയ വിദ്വേഷക്കുറ്റകൃത്യം അരങ്ങേറിയത്‌. അമ്പത്തെട്ടുകാരനായ സ്റ്റെയിൻസിനെയും പത്ത് വയസുള്ള ഫിലിപ് ഏഴ് വയസുകാരനായ തിമോത്തി എന്നീ കുഞ്ഞുങ്ങളെയുമാണ് ചുട്ടെരിച്ചത്.


51 വയസ് പൂർത്തിയാക്കിയ മഹേന്ദ്ര ഹെംബ്രാമിനെയാണ് ഇന്നലെയാണ് ജയിലിൽ നിന്നും പുറത്തിവിട്ടത്. മതപരിവർത്തനത്തെയും ഗോവധത്തെയും എതിർത്തിനാണ് തന്നെ ജയിലിൽ അടച്ചെതെന്നാണ് ഇയാൾ പുറത്തിറങ്ങിയ ഉടനെ പ്രതികരിച്ചത്.


ധാരാ സിം​ഗ് എന്ന് വിളിക്കുന്ന രബീന്ദ്ര പാൽ സിം​ഗിനൊപ്പമാണ് ഇയാളേയും ശിക്ഷിച്ചിരുന്നത്. 1999 ഡിസംബർ 9 ഹെംബ്രാമിനേയും 2000 ജനുവരി 31 ന് ധാരാ സിം​ഗിനേയും വനത്തിൽ നിന്നും പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണത്തിൽ. ധാരാസിങ്ങിന് വധശിക്ഷ വിധിച്ചു എങ്കിലും ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.


51 പ്രതികളിൽ 37 പേരെ മൂന്നു വർഷത്തിനകം ജയിൽ വിമുക്തരാക്കി. ഹെബ്രാമിനൊപ്പം 11 പേർക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു എങ്കിലും ഒഡിഷ ഹൈക്കോടതി പിന്നീട് ഇളവ് ചെയ്തു.


1965ൽ ഇന്ത്യയിലേക്കുവന്ന സ്റ്റെയിൻസ്‌ കുഷ്ഠരോഗ നിവാരണത്തിനായി ജീവിതമുഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. ഭർത്താവിന്റെ ദൗത്യം ഏറ്റെടുത്ത ഗ്ലാഡിസ്‌ ഏറെക്കാലം ഇന്ത്യയിൽ തുടർന്നു. 2005ൽ രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home