ad
Deshabhimani

print edition സഹാരൻപുർ മസ്‌ജിദ്‌ പൊളിക്കൽ: മാധ്യമപ്രവർത്തകയെ തടവിലിട്ട്‌ യുപി സർക്കാർ

Huda Zariwala.jpg
വെബ് ഡെസ്ക്

Published on Sep 10, 2026, 01:00 AM | 1 min read

ലഖ്‌ന‍ൗ: യുപിയിലെ സഹാരൻപുരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്‌ജിദ്‌ ഇടിച്ചുനിരത്തിയതിനെ ചോദ്യംചെയ്ത മാധ്യമപ്രവർത്തകയെ തടങ്കലിലാക്കി യുപി സർക്കാർ. മുഖ്യമന്ത്രി ആദിത്യനാഥിനെ വിമർശിച്ചെന്നാരോപിച്ചാണ്‌ ഹുദാ സാരിവാലയെ (34) യുപി പൊലീസ് അറസ്റ്റ്‌ ചെയ്തത്‌. ഗുരുരതര വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയതോടെ ബുധനാഴ്ച റിമാൻഡ്‌ ചെയ്തു.


മസ്‌ജിദ്‌ പൊളിച്ചതിനെതിരെ പ്രതിഷേധിക്കാൻ സഹാരൻപുർ സർക്യൂട്ട് ഹൗസിലെത്തിയ ഹുദയെ പൊലീസ് തടഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച്‌ അവര്‍ വീഡിയോ പോസ്റ്റ്‌ചെയ്തു. ഇതോടെയാണ്‌ പൊലീസ്‌ നടപടി. ശനി പുലർച്ചെ വൻ പൊലീസ്‌ സംരക്ഷണത്തിൽ ബുൾഡോസറുകൾ ഉപയോഗിച്ചാണ്‌ മസ്‌ജിദ്‌ പൊളിച്ചത്‌. പ്രതിപക്ഷ നേതാക്കളെ വീട്ടുതടലങ്കലിലാക്കിയതിന്‌ ശേഷമായിരുന്നു നടപടി. ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ നടന്ന അക്രമത്തിൽ ഡൽഹി പൊലീസിനെ ചോദ്യംചെയ്തും ഹുദാ സാരിവാല രംഗത്തെത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home