എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫ് പത്രിക സമർപ്പിച്ചു

വടക്കേക്കര പഞ്ചായത്ത് ഒമ്പതാംവാർഡ് എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫ് സഹവരണാധികാരി എ കെ അജിത മുമ്പാകെ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പറവൂർ
വടക്കേക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് മടപ്ലാതുരുത്ത് കിഴക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫ് നാമനിർദേശപത്രിക നൽകി. രാവിലെ പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി സഹവരണാധികാരികൂടിയായ പഞ്ചായത്ത് സെക്രട്ടറി എ കെ അജിത മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാകമ്മിറ്റി അംഗം പി എസ് ഷൈല, പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം വർഗീസ് മാണിയാറ, കെ എം അംബ്രോസ്, എ ബി മനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ലൈജു ജോസഫ്, വടക്കേക്കരയിലെ പൊതുപ്രവർത്തനരംഗത്തെ സജീവസാന്നിധ്യമാണ്.










0 comments