ആക്രിക്കടയ്‌ക്ക് തീപിടിച്ചു

തുറവൂരിന് സമീപം ആക്രിക്കടയ്‍ക്ക് തീപിടിച്ചപ്പോൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണയ്ക്കാനുള്ള ശ്രമം
തുറവൂർ
ദേശീയപാതയിൽ തുറവൂർ കവലക്ക് വടക്കുവശത്തെ ആക്രി കടയ്ക്ക് തീപിടിച്ചു. ബുധൻ രാവിലെ 9.30 നായിരുന്നു ഷിജാസിന്റെ കടയിൽ തീ ഉയര്‍ന്നത്. അരൂർ, ചേർത്തല എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാസേന യൂണിറ്റ് എത്തി തീയണച്ചു. സമീപത്തെ മരങ്ങളുടെ ചില്ലകളിലേക്കും തീ പടർന്നു. പുക പരന്നതോടെ സമീപത്തെ തുറവൂർ വെസ്റ്റ് യുപി സ്കൂളിന് അവധി നൽകി. തീ ഉയര്‍ന്നതോടെ വാഹനങ്ങൾ നിർത്തി ദേശീയ പാതയിൽ എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം.










0 comments