print edition ശബരിമല യുവതീപ്രവേശനം: ഹർജികളിൽ വാദം പൂർത്തിയാക്കി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികളിലെ വാദം പൂർത്തിയാക്കി സുപ്രീംകോടതി. 16 ദിവസത്തെ വാദത്തിന് ശേഷം കേസ് വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ശബരിമല വിഷയമുൾപ്പെടെ സ്‌ത്രീകളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
വാദത്തിന്റെ അവസാനദിവസം കേസിൽ നിയമതിനായ അമിസ്‌ക്യൂരി കെ പരമേശ്വറിന്റെ ഭാഗവും സുപ്രീംകോടതി കേട്ടു. വിശ്വാസവും യുക്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. യുക്തിയെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നാൽ ഭരണഘടനയിലെ അനുഛേദം 25, 26 എന്നിവയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വ്യക്തിസ്വതന്ത്ര്യം സംരക്ഷിക്കാൻ, മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു.










0 comments