ad
Deshabhimani

മലബാർ റിവർ ഫെസ്റ്റിവൽ

കബഡിയിൽ മമ്പാട് എംഇഎസും 
ചേർത്തല സെൻ ഹീറോസും ചാമ്പ്യന്മാർ

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മുക്കത്ത് നടന്ന കബഡി മത്സരം

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മുക്കത്ത് നടന്ന കബഡി മത്സരം

avatar
സ്വന്തം ലേഖകൻ

Published on Jul 21, 2026, 02:14 AM | 1 min read

മുക്കം

മലബാർ റിവർ ഫെസ്റ്റിവലി നോടനുബന്ധിച്ച് മുക്കം നഗരസഭ സംഘടിപ്പിച്ച അഖില കേരള കബഡി ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ മമ്പാട് എംഇഎസ് കോളേജും വനിതാ വിഭാഗത്തിൽ ചേർത്തല സെൻ ഹീറോസും ജേതാക്കളായി. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഡിഎസ്എ പൊന്നാനിയെയാണ് മമ്പാട് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ കാസർകോട്‌ കുബന്നൂർ കബഡി അക്കാദമിയാണ് രണ്ടാംസ്ഥാനത്ത്. വിജയികൾക്ക് ന​ഗരസഭാ ചെയർപേഴ്സൺ കെ പി ചാന്ദ്നി ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. മികച്ച അനിമേഷൻ സംവിധായകനുള്ള ദേശീയ അവാർഡിനർഹനായ ജോഷി ബനഡിക്ട്, മുക്കത്തുനിന്ന് സ്ഥലംമാറിപ്പോകുന്ന ഫയർ സ്റ്റേഷൻ ഓഫീസർ ​ഗഫൂർ എന്നിവരെ ആദരിച്ചു. ന​ഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൾ അസീസ് വാർപ്പിൽ, കെ പി ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ​വി ഗിരിജ, മുഹമ്മദ് നസീം, ബബിത മനോജ്, കെ ബാബു, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി ഭാരവാഹികളായ ബോസ് ജോക്കബ്, അജു ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home