സു വെങ്കിടേശന് നേരെ വധഭീഷണി: തമിഴ്നാട്ടിൽ വൻ പ്രതിഷേധം

ചെന്നെെ: പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചക്കിടെ വിമർശനമുന്നയിച്ചതിന്റെ പേരിൽ സിപിഐ എം മധുര എം പി സു വെങ്കിടേശന് നേരെ വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. . സിപിഐ എമ്മിന്‍റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്.സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴിനാട് സിപിഐ എം പരാതി നൽകി.
അഞ്ജാത ഫോൺകോൾ വഴി സംഘപരിവാറുകാരാണ് വധഭീഷണി മുഴക്കിയത്.പഹൽഗാം ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ ശക്തമായ വാഗ്വാദമാണ് പാർലമെന്റിൽ നടന്നത്. വധഭീഷണിയും ഒപ്പം അസഭ്യവും പറഞ്ഞു. നിങ്ങൾ പ്രധാനമന്ത്രിയെ വിമർശിക്കാറായോ. നീ തമിഴ്നാട്ടിലേക്ക് തിരിച്ചുവരില്ല, വന്നാൽ ഞാൻ കൊല്ലും.. അതായിരുന്നു ഭീഷണി.
തമിഴ്നാട് ഡിജിപിക്ക് സു വെങ്കിടേശൻ പരാതി നൽകിയിട്ടുണ്ട്.ജനാധിപത്യ വിരുദ്ധമായ ഈ പ്രവൃത്തിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് എല്ലാ ജനാധിപത്യവാദികളോടും സു വെങ്കിടേശന്ന ആഹ്വാനം ചെയ്തു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മധുകര്‍ രാമലിംഗം എസ് കഅണ്ണന്‍ എന്നിവര്‍ സമരത്തില്‍ അണിചേര്‍ന്നു. കടലൂര്‍ മധുര എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.









0 comments