ad
Deshabhimani

എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു

murali krishna.
വെബ് ഡെസ്ക്

Published on Jan 22, 2026, 04:18 PM | 1 min read

ചെന്നെെ: ഗായിക എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു. മരണവിവരം ഗായിക കെ എസ് ചിത്ര സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത് . മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്നും ചിത്ര കുറിച്ചു.


കെ. എസ് ചിത്ര പങ്കുവച്ച കുറിപ്പ്: ‘‘ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' ഗായിക പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home