വ്ലാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ഡിസംബറിൽ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടുന്റെ ഇന്ത്യ സന്ദർശനം ഡിസംബറിൽ എന്ന് റിപ്പോർട്. ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ ആവും സന്ദർശനം എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ സമ്മർദ്ദം നിലനിൽക്കുകയാണ്. 50 ശതമാനം തീരുവ ചുമത്തിയാണ് പ്രതികാരം. എന്നാൽ ഇതിനിടയിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ സമയത്താണ് സന്ദര്‍ശനം എന്നത് നയതന്ത്ര പ്രാധാന്യം നൽകുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്തിൽ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് പുടിൻ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്.








0 comments