ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും റെക്കോഡ് തകർച്ച; ഒറ്റദിവസം 82 പൈസ നഷ്ടം

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും റെക്കോഡ് തകർച്ച. താഴ്ന്ന നിരക്കായ 95.31ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഒരുദിവത്തെ ഏറ്റവും വലിയ ഇടിവാണിത്. ക്രൂഡ് ഓയിൽ വില വർധിച്ചതും യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതും ധനകാര്യ വിപണികളെ ഉലച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്റര്‍ ബാങ്ക് ഫോറെക്സ് വിപണിയില്‍ മുന്‍ദിവസത്തെ അവസാന നിരക്കായ 94.49ല്‍നിന്ന് 48 പൈസ നഷ്ടത്തില്‍ 94.97ലാണ് രൂപ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ നഷ്ടം 85 പൈസയായി വര്‍ധിച്ചു. മൂല്യം 95.34ലേക്ക് ഇടിഞ്ഞു. പിന്നീട് മൂന്ന് പൈസ വീണ്ടെടുത്തതോടെ 82 പൈസ നഷ്ടത്തില്‍ 95.31ല്‍ വ്യാപാരം അവസാനിപ്പിച്ചു
രൂപയുടെ ഇടിവ് ഇന്ത്യൻ വിപണികളെയും ബാധിച്ചു. ഓഹരി വിപണിയിലെ സൂചികകൾ 1.5 ശതമാനം ഇടിഞ്ഞപ്പോൾ സർക്കാർ ബോണ്ട് വിലയും ദുർബലമായി. ഇന്ത്യയുടെ 10 വർഷത്തെ ബെഞ്ച്മാർക്ക് ബോണ്ട് യീൽഡ് 6 ബേസിസ് പോയിന്റ് വർധിച്ചു. മാർച്ച് 27ന് ശേഷമുള്ള രൂപയുടെ ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സ്വർണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കാനും ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കാനും നിര്‍ദേശിച്ചതുമാണ് പ്രധാനമായും രൂപയ്ക്ക് തിരിച്ചടിയായത്.










0 comments