കുട്ടികൾ 3 വേണമെന്ന് ആർഎസ്‌എസ് തലവൻ

ന്യൂഡൽഹി: ദാമ്പത്യത്തിൽ മൂന്നു കുട്ടികളെന്ന ആശയം എല്ലാവരും അംഗീകരിക്കണമെന്ന് ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത്. മൂന്നിൽ കൂടുതൽ കുട്ടികളുണ്ടായാൽ രാജ്യത്ത് ജനസംഖ്യാ പ്രശ്‌നങ്ങളുണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയനേതാക്കൾ 75 വയസ്സിൽ വിരമിക്കണമെന്ന മുൻ പ്രസ്‌താവനയിൽ മോഹൻ ഭാഗവത് മലക്കംമറിഞ്ഞു. താൻ വിരമിക്കുമെന്നോ മറ്റാരെങ്കിലും വിരമിക്കുമെന്നോ പറഞ്ഞിട്ടില്ല.
80 വയസ്സായാലും ശാഖ സംഘടിപ്പിക്കാൻ സംഘം ആവശ്യപ്പെട്ടാൽ ആ നിർദേശം നിറവേറ്റുമെന്നാണ് വിശദീകരണം. ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, അത് ഹൃദയബന്ധങ്ങളെ ബാധിക്കുന്നില്ലെന്നും പ്രതികരിച്ചു.









0 comments