'നിശബ്ദതയെന്നാൽ ഇല്ലാതായി എന്നല്ല'; ബംഗളൂരു അപകടത്തിൽ ആര്‍സിബിയുടെ പ്രതികരണം

ബംഗളൂരു: ബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ജീവനുകൾ പൊലിഞ്ഞതിന് പിന്നാലെ നിശബ്ദമായ ആർസിബി ആഗസ്റ്റ് 28ന് തങ്ങളുടെ നീണ്ട മൗനം അവസാനിപ്പിച്ചിരിക്കുന്നു. നിശ്ബദത എന്നാൽ ഇല്ലാതാവുകയല്ലെന്ന് പറഞ്ഞ ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എക്സിൽ ആരാധകർക്കായി ഒരു കത്തും പോസ്റ്റ് ചെയ്തു. ഡിയർ 12ത്ത് മാൻ ആർമി എന്ന് തലക്കെട്ടിട്ട കത്തിൽ ടീം അവരുടെ മുഴുവൻ വെെകാരികതയും പങ്കുവെച്ചു
' പ്രീയപ്പെട്ട ആരാധകർക്ക് (12 ത്ത് മാൻ ആർമി) എഴുതുന്ന കത്ത്, ഏകദേശം മൂന്ന് മാസത്തിനടുത്തായി എക്സിൽ ഞങ്ങൾ എന്തെങ്കിലും കാര്യം പോസ്റ്റ് ചെയ്തിട്ട്. നിശബ്ദതയെന്നാൽ ഇല്ലാതാവുകയല്ല,അതൊരു വേദനയാണ്.ഈ ഇടം നിങ്ങൾക്ക് വലിയ ഊർജവും ഓർമകളും ഏറ്റവും മനോഹരമായ നിമിഷങ്ങളും തന്നതായിരുന്നു. എന്നാൽ ജൂൺ നാല് എല്ലാം മാറ്റിമറിച്ചു.
ഞങ്ങളുടെ ഹൃദയം അന്ന് തകർന്നു. പിന്നീടുണ്ടായ നിശബ്ദതയിലൂടെയായിരുന്നു ആ വികാരങ്ങളെ ഞങ്ങൾ പിടിച്ചുനിർത്തിയത്. ആ നിശബ്ദതയിൽ ഞങ്ങൾ വേദനിച്ചുകൊണ്ടിരുന്നു, കേട്ടുകൊണ്ടിരുന്നു, പഠിച്ചുകൊണ്ടിരുന്നു. അങ്ങനെ പതിയെ , കേവലമൊരു പ്രതികരണം എന്നതിനപ്പുറം പലതും വീണ്ടെടുക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനും തുടക്കമിട്ടു.ശരിക്കും ഞങ്ങൾ ആത്മാർഥമായി വിശ്വസിച്ചിരുന്നത്' ടീം എക്സില്‍ കുറിച്ചു









0 comments