ad
Deshabhimani

റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

Rottweilers

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 06, 2025, 05:40 PM | 1 min read

ഗൊല്ലരഹട്ടി: മാതാപിതാക്കളുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ റോഡരികിൽ വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. കർണാടക ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ് (38) നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


രാത്രി പതിനൊന്നുമണിയോടെയായിരുന്നു നായ്ക്കളുടെ ആക്രമണം. യുവതിക്ക് നേരെ പാഞ്ഞടുത്ത നായ്ക്കൾ അനിതയെ കടിച്ചു. കഴുത്തിലും ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റു. ശരീരത്തില്‍ അമ്പതിലേറെ ഭാഗത്ത് മാരകമായി മുറിവേൽക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായ്ക്കളെ തുരത്തി. അനിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


ഓട്ടോറിക്ഷയിൽ വന്ന രണ്ടു പേര്‍ നായ്ക്കളെ റോഡരികിൽ ഇറക്കിവിടുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി മരിച്ചതോടെ, നാട്ടുകാരിൽ ചിലർ നായ്ക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. റോഡിലേക്ക് റോട്ട്‌വീലർ നായ്ക്കളെ ഇറക്കിവിട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും നായ്ക്കളെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അനിതയുടെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home