യുദ്ധപ്രഖ്യാപനവുമായി ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാനും; മധ്യസ്ഥചർച്ചകൾ കാത്ത് പശ്ചിമേഷ്യ

പ്രതീകാത്മക ചിത്രം
ഖത്തർ: പശ്ചിമേഷ്യയിലെ താത്കാലിക സമാധാനകരാർ അവസാനിക്കാനിരിക്കെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസിൽ ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് തടസം നിന്നാൽ ഒമാന് നേരെ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ മധ്യസ്ഥചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നാണ് ഖത്തർ പ്രതികരിച്ചത്. ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഇരു വിഭാഗങ്ങളെയും വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മധ്യസ്ഥശ്രമങ്ങൾ തുടരുകയാണെന്നും ഖത്തർ അറിയിച്ചു.
തിങ്കളാഴ്ച വരെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനകരാർ അവസാനിച്ചത്. കരാർ നീട്ടാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്നും തെഹ്‌റാൻ കീഴടങ്ങണം എന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം കടുത്ത ആക്രമണമുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
എന്നാൽ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും തിരിച്ചടിക്കാൻ തയ്യാറണെന്നുമുള്ള നിലപാടിലാണ് ഇറാൻ. സമാധാന കരാറിന്റെ കാലാവധിയിലും അമേരിക്ക നിരന്തരമായി ഇറാനെ ആക്രമിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പുറമെ വീണ്ടും യുദ്ധഭീതി സൃഷ്ടിക്കുകയാണ് ട്രംപ്.









0 comments