ad
Deshabhimani

ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം

Imran khan
വെബ് ഡെസ്ക്

Published on Aug 18, 2026, 04:30 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രീംകോടതി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. തെഹ്രീക്-ഇ-ഇൻസാഫ് പാർടിയാണ് ഇക്കാര്യം പുറത്തുവിട്ടത്.


മുൻ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാൻ ഖാൻ 2022ലാണ് പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. പിന്നീട് വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. കഴിഞ്ഞ വർഷം പിതാവിന്റെ ആരോ​ഗ്യ സ്ഥിതി മോശമാകുന്നുവെന്ന് ഇമ്രാൻ ഖാന്റെ മക്കൾ ആശങ്കയറിയിച്ചിരുന്നു.


ജയിൽവാസത്തിനിടെയിൽ ഇമ്രാൻ ഖാന്റെ വലതു കണ്ണിന്റെ കാഴ്ച 85 ശതമാനം നഷ്ടമായതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

2022ൽ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാൻഖാന് അധികാരം നഷ്ടമായത്. അഴിമതി, സംസ്ഥാന വിഭവങ്ങൾ ദുരുപയോഗം ചെയ്യലുൾപ്പെടെയുള്ള കുറ്റങ്ങളിലാണ് നിലവിൽ ജയിലിൽ കഴിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home