കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് തിരുവനന്തപുരം - എറണാകുളം റൂട്ടിൽ

എഐ നിർമിത ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം - എറണാകുളം റൂട്ടിൽ കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ്. വ്യാഴാഴ്ച മുതലാണ് സർവീസ് ആരംഭിക്കുക. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 36 സീറ്റുകളുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. പ്രീമിയം നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി ബസിൽ ജീവനക്കാരുണ്ടാകും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സർവീസ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.30vd പുറപ്പെട്ട് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് 5.30vd എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി 9.45ന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിൽ സുരക്ഷിതമായ യാത്രാനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ മുൻകൂട്ടി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിലേക്ക് 'Hai' എന്ന് സന്ദേശം അയക്കാം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എൻ്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.









0 comments