ad
Deshabhimani

കന്നുകാലികളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; പിക്കപ്പ് വാൻ ട്രക്കുമായി കൂട്ടിയി‌ടിച്ച് 8 മരണം

Accident

Photo: ANI

വെബ് ഡെസ്ക്

Published on Aug 18, 2026, 05:01 PM | 1 min read

ഭോപ്പാൽ: തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ട്രക്കുമായി കൂട്ടിയിടിച്ച് 8 പേർക്ക് ദാരുണാന്ത്യം. റോഡിൽ അലഞ്ഞുന‌ടന്ന കന്നുകാലികളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് പിക്കപ്പ് വാൻ ട്രക്കിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. ഗ്വാളിയോറിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് ശേഷം ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.


ഭിന്ദ്-ഗ്വാളിയർ ദേശീയപാതയിൽ ചിമ്ക ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ തകർന്നു. അഞ്ച് പേർ അപകടസ്ഥലത്തും മറ്റ് മൂന്നുപേർ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാനിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തു. പരിക്കേറ്റവരെ ഗോഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home