ad
Deshabhimani

മിച്ചി മർപുവിന് നീതി ഉറപ്പാക്കുമെന്ന് മാനേജ്മെന്റ്; എംഎ കോളേജ് വിദ്യാർഥി സമരം വിജയിച്ചു

Michi Marpu.jpg
avatar
MICHI MARPU , STRIKE COLLEGE

Published on Aug 18, 2026, 04:41 PM | 1 min read

കേതമം​ഗലം: ഇയർബാക്കിൽ മനംനൊന്ത് കോതമംഗലം എംഎ എൻജിനീയറിങ് കോളേജ് സിവിൽ വിഭാഗം വിദ്യാർഥി മിച്ചി മർപു ജീവനൊടുക്കിയ സംഭവത്തിൽ ​ വിദ്യാർഥി സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ മാനേജ്മെന്റ് അം​ഗീകരിച്ചതിനാലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നതെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി


വിദ്യാർഥി പ്രതിനിധിയെ ഉൾകൊള്ളിച്ചുള്ള എൻക്വയറി കമ്മിറ്റിയെ നിയമിക്കുക എന്ന പ്രധാന ആവശ്യമാണ് സമരക്കാർ മുന്നോട്ടുവെച്ചത്. അത് അധികൃതർ അം​ഗീകരിക്കുകയായിരുന്നു. വിദ്യാർഥി സംഘടനകൾ ഉന്നയിച്ച 12 ആവശ്യങ്ങൾ ഈ കമ്മറ്റി ചർച്ച ചെയ്യും എന്ന് മാനേജ്മെന്റ് ഉറപ്പു നൽകി. കമ്മിറ്റിയിൽ പ്രിൻസിപ്പലിന്റെ ഒരുതരത്തിലുമുള്ള ഇടപെടൽ‌ ഉണ്ടാകില്ല എന്ന ഉറപ്പ് ലഭിച്ചുതായി വിദ്യാർഥി നേതാക്കൾ എച്ഒഡിയെ മാറ്റിനിർത്തുമെന്നും കമ്മിറ്റിയുടെ ഭാ​ഗമായി തീരുമാനിക്കുന്ന നഷ്ടപരിഹാരം വി​ദ്യാർഥിയുടെ കുടുംബത്തിന് നൽകുമെന്നും സമരക്കാർ അറിയിച്ചു



ശനിയാഴ്ചയാണ് അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിനെ (20) കോതമംഗലത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ഇയർബാക്കിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നും വീട്ടുകാരെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തിയിരുന്നു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കേളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 ആണ്‌. എംഎ എൻജിനീയറിങ് കോളേജിൽ ഇത് 22 ആണ് . ഇത് നേടാൻ കഴിയാത്തവർ ഇയർബാക്ക് ആകും (ഒരുവർഷം നഷ്ടമാകും). പഠനം മുടങ്ങുകയും ഹോസ്റ്റലിൽനിന്ന്‌ പുറത്താക്കുകയും ചെയ്യും. നിലവിൽ മർപു ഇയർ ബാക്കായി കോളേജിൽനിന്നും ഹോസ്‌റ്റലിൽനിന്നും പുറത്താക്കപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home