മലയാളിക്ക് വിലക്കയറ്റത്തിന്റെ ഓണം; സർക്കാർ ഇടപെടലില്ല: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: സർക്കാരിന്റെ വിപണി ഇടപെടൽ കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ ഇടയാക്കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 10 വര്‍ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണക്കാലം മലയാളി അനുഭവിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുമ്പോള്‍ ആഘോഷക്കാലം പ്രതിസന്ധിക്കാലമായി മാറുകയാണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അരിയും, പച്ചക്കറിയും വെളിച്ചെണ്ണയും ഉള്‍പ്പെടെ ആവശ്യമുള്ളതിനെല്ലാം വിലകയറി. പാചകവാതക വില നിലംതൊടാതെ കുതിക്കുന്നതിന് ഇടയിലാണ് സംസ്ഥാനത്ത് ഇരുട്ടടിയാകുന്ന വിലക്കയറ്റം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനക്ഷേമ പദ്ധതികളിലൂടെ അവശ്യസാധന വില നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാലിന്ന്, യുഡിഎഫ് സര്‍ക്കാര്‍ കാര്യക്ഷമമായ വിപണി ഇടപെടല്‍ നടത്താത്തതും, ഹോര്‍ട്ടിക്കോര്‍പ്പ് വഴി പച്ചക്കറി സംഭരിക്കുന്നതില്‍ വീഴ്‌ചവരുത്തിയതും വിലക്കയറ്റത്തിന്റെ കാഠിന്യം കൂട്ടി. സപ്ലൈകോ വഴി കൂടുതല്‍ അരി ലഭ്യമാക്കിയിരുന്നെങ്കില്‍ വിലവര്‍ധന തടയാമായിരുന്നു. അവശ്യ സാധന വില കുതിച്ചുയരുന്നത് കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments