Deshabhimani

ചമോലി തുരങ്കപ്പാത അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം 9 ആയി

Tunnel

Photo: PTI

വെബ് ഡെസ്ക്

Published on Aug 18, 2026, 04:25 PM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിപ്പെട്ട തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ഗോപേശ്വർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മരണസംഖ്യ 9 ആയി. അപകടത്തിൽപ്പെട്ടവരിൽ ഒരു തൊഴിലാളിയെ കൂടി കണ്ടെത്താനുണ്ട്.


ആഗസ്ത് 13നുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മിന്നൽ പ്രളയത്തെ തുടർന്ന് വെള്ളവും ചെളിയും ഇരച്ചുകയറിയതാണ് തൊഴിലാളികൾ അപകടത്തിൽപ്പെടാൻ ഇടയാക്കിയത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ഹൈപവർ പമ്പുകളും റാഫ്റ്റുകളും ഉപയോഗിച്ച് തുരങ്കത്തിനുള്ളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.


തുരങ്കത്തിനുള്ളിൽ ഇപ്പോഴും ചെളിയും മണ്ണും നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ടെന്ന് അധികൃതർ പറയുന്നു. തിരച്ചിൽ സു​ഗമമാക്കുന്നതിനായി തുരങ്കത്തിനുള്ളിലെ മണ്ണും ചെളിയും നീക്കുന്നതോടൊപ്പം പമ്പുകളും മറ്റും ഉപയോ​ഗിച്ച് വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്യുകയും ചെയ്തുവരികയാണ്. അവസാന തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home