ad
Deshabhimani

ആർബിഐ പുതിയ ഡെപ്യൂട്ടി ഗവർണറായി രോഹിത് ജെയിൻ നിയമിതനായി

Rohit Jain

രോഹിത് ജെയിൻ | Photo Credit: Facebook

വെബ് ഡെസ്ക്

Published on May 02, 2026, 05:12 PM | 1 min read

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി രോഹിത് ജെയിനിനെ നിയമിച്ചു. ജെയിനിന്റെ നിയമനം മെയ് 3 മുതൽ മൂന്ന് വർഷത്തേക്ക് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. നിലവിൽ കേന്ദ്ര ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് രോഹിത് ജെയിൻ. പുതിയ പോർട്ട്‌ഫോളിയോ വിഹിതം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം അവസാനം വിരമിച്ച മുൻ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കറിന് പകരക്കാരനായാണ് രോഹിത് ജെയിൻ നിയമിതനാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home