രോഹിത് ജെയിൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

ന്യൂഡൽഹി: ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായ രോഹിത് ജെയിനിനെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. മന്ത്രിസഭയുടെ നിയമന സമിതിയാണ് ഇതിന് അംഗീകാരം നൽകിയത്. മെയ് 3നോ അതിനുശേഷമോ ചുമതലയേൽക്കുന്ന ദിവസം മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം.
മുപ്പത് വർഷത്തോളമായി സെൻട്രൽ ബാങ്കിൽ സേവനമനുഷ്ഠിക്കുന്ന രോഹിത് ജെയിൻ, 2020 ഡിസംബർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ബാങ്കിംഗ് മേൽനോട്ടം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
കാലാവധി പൂർത്തിയാക്കിയ ടി റാബി ശങ്കറിന് പകരക്കാരനായാണ് ജെയിൻ എത്തുന്നത്. എസ് സി മുർമുവിനൊപ്പം റിസർവ് ബാങ്കിനുള്ളിൽ നിന്ന് തന്നെ സ്ഥാനക്കയറ്റം ലഭിച്ച രണ്ട് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളാണ് ഇദ്ദേഹം. സാമ്പത്തിക വിദഗ്ധ പൂനം ഗുപ്ത, ബാങ്കർ സ്വാമിനാഥൻ ജെ എന്നിവരാണ് നിലവിലെ മറ്റ് ഡെപ്യൂട്ടി ഗവർണർമാർ.










0 comments