ad
Deshabhimani

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വര്‍ധന; പുതിയ തരംഗത്തിന് സാധ്യതയില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ

covid
വെബ് ഡെസ്ക്

Published on Jul 18, 2026, 03:45 PM | 1 min read

പൂനെ : ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് ആശങ്ക. മൂന്ന് വർഷത്തിന് ശേഷമാണ് മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത്.


അതേസമയം, പുതിയ കോവിഡ് തരം​ഗത്തിന്റെ ആശങ്കയില്ലെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് രോ​ഗികൾക്കുള്ളതെന്നും ആരോ​ഗ്യവിദ​ഗ്ധർ അറിയിച്ചതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര ആരോ​ഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് 2026ൽ ഇതുവരെ 48 കോവിഡ് കേസുകളാണുണ്ടായിരിക്കുന്നത്. കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനുവരിയിൽ മൂന്ന് കേസുകൾ, ഫെബ്രുവരിയിൽ ഒന്ന്, ജൂണിൽ 11, ജൂലൈയിൽ 21 കേസുകൾ എന്നിങ്ങനെയാണ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.


സമീപകാല കേസുകൾ പലതും മറ്റ് രോ​ഗങ്ങൾക്ക് ചികിത്സക്കെത്തിയ രോ​ഗികളിൽ ആകസ്മികമായി നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നതാണ് ശ്രദ്ധേയമായ കാര്യം. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനയിലും മറ്റും പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇൻഫ്ലുവൻസ വൈറസിന് സമാനമായ രീതിയിലാണ് നിലവിൽ കോവിഡ് കേസുകൾ പടരുന്നതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വിലയിരുത്തുന്നത്. 2023ന് ശേഷം ഇത്ര പ്രകടമായി കോവിഡ് കേസുകൾ വർധിക്കുന്നതും ഇപ്പോഴാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home