ad
Deshabhimani

ഏത് കാര്യത്തിലും നുണപറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: സിപിഐ എം

CPIM Flag V D Satheesan
വെബ് ഡെസ്ക്

Published on Jul 18, 2026, 04:22 PM | 1 min read

തിരുവനന്തപുരം: കപ്പല്‍ നിര്‍മാണശാലക്കായി ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന വി ഡി സതീശന്റെ പ്രസ്‌താവന മുഖ്യമന്ത്രി സ്ഥാനത്തിന്‌ ഒരിക്കലും ചേരാത്തതണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ടാറ്റക്ക്‌ കപ്പല്‍ നിര്‍മാണം നടത്തുന്നതിന്‌ ഭൂമി നല്‍കുമെന്ന പ്രഖ്യാപനമാണ്‌ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്‌. എന്നാല്‍, ഇത്തരമൊരു യൂണിറ്റ്‌ തുടങ്ങാന്‍ ആലോച്ചിട്ടേയില്ലെന്നാണ്‌ ടാറ്റയുമായി ബന്ധപ്പെട്ട വക്താക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഏത്‌ കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന്‌ തന്നെയാണ്‌ അപമാനമായി മാറിയിരിക്കുന്നതെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.


എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ടാറ്റയുടെ ഉപകമ്പനികളിലൊന്നായ ആപ്‌ഷന്‍ ഇന്ത്യന്‍ ലിമിറ്റഡും, മലബാര്‍ സിമന്റും തമ്മില്‍ ഒരു കരാര്‍ ഒപ്പുവച്ചിരുന്നു. 500 കോടി രൂപ മുതല്‍ മുടക്കുള്ള ബോട്ട്‌ നിര്‍മ്മാണ ശാലയാണ്‌ അതിലൂടെ വിഭാവനം ചെയ്‌തത്‌. ഹുണ്ടായ്‌യുമായി ചേര്‍ന്ന്‌ 3,700 കോടി രൂപയുടെ പദ്ധതി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലും എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മുന്നോട്ടുവെച്ചിട്ടുള്ളതാണെന്നും സിപിഐ എം പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home