ad
Deshabhimani

19 എന്ന മാന്ത്രിക സംഖ്യ; മെസിയും യമാലും തമ്മിൽ

Messi and Yamal.jpg
വെബ് ഡെസ്ക്

Published on Jul 18, 2026, 04:42 PM | 1 min read

ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിന് കളമൊരുങ്ങിയപ്പോൾ ലയണൽ മെസിയും ലമീൻ യമാലും തന്നെയാണ് ചർച്ച വിഷയം. 19കാരനായ സ്പാനിഷ് താരം കന്നി ലോകകപ്പിൽ തന്നെ ഫൈനൽ കളിക്കുമ്പോൾ, 39കാരനായ അർജന്റീനൻ ക്യാപ്റ്റൻ തന്റെ മൂന്നാം ഫൈനലിലാണ് ഇറങ്ങുന്നത്. ജൂലൈ 19ന് രാത്രി ഇരുവരും ഏറ്റുമുട്ടുമ്പോൾ 19 എന്ന മാന്ത്രിക സംഖ്യ ഏവരിലും കൗതുകമുയർത്തുകയാണ്.


19 എപ്പോഴും യമാലിനെയും മെസിയെയും ബന്ധിപ്പിക്കുന്നു. 19 വർഷം മുമ്പാണ് മെസിയും യമാലും ആദ്യമായി കാണുന്നത്. യുനിസെഫിന്റെ ആ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


ഇരുവരുടെയും ജേഴ്സിയിലും 19 ഉണ്ട്. ബാഴ്സലോണയുടെ ലാ മാസിയ യൂത്ത് അക്കാദമിയിൽനിന്ന് കളി പഠിച്ച മെസി 2006-07 സീസണിന്റെ തുടക്കം മുതൽ 2007-08 സീസൺ വരെ 19-ാം നമ്പർ ജേഴ്സിയാണ് ധരിച്ചിരുന്നത്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ ക്ലബ്ബ് വിട്ടതിന് ശേഷമാണ് 2008-09 സീസണിൽ മെസിക്ക് 10-ാം നമ്പർ ജേഴ്സി ലഭിക്കുന്നത്. 2006 ലോകകപ്പിൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങിയ മെസി 19 നമ്പർ ജഴ്സിലാണ് കളത്തിൽ ഇറങ്ങിയത്. സ്പെയിനിനായി യമാൽ ധരിക്കുന്നത് 19-ാം നമ്പർ ജേഴ്സിയാണ്. എന്നാൽ, ബാഴ്സലോണയിൽ മെസിയുടെ 10-ാം നമ്പർ ജേഴ്സിയാണ് ഇപ്പോൾ യമാലും കളിക്കുന്നത്.


ഫുട്ബോൾ ഇതിഹാസമായ മെസിയും ബാഴ്സലോണയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന യമാലും ദേശീയ ടീമുകൾക്കായി ആദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്. 19ന്‍റെ മത്സരത്തിന്റെ അന്തിമ ഫലം ആർക്കൊപ്പമെന്ന ആകാംക്ഷയിലാണ് ആരാധകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home