വെട്ടുകത്തികളുമായി സ്കൂളിലെത്തി പ്രധാനധ്യാപിക; പരിഭ്രാന്തരായി വിദ്യാര്‍ഥികള്‍, കാരണം തിരക്കിയപ്പോള്‍ വിചിത്ര മറുപടി

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനധ്യാപിക സ്കൂളിലെത്തിയത് കൈയിൽ വെട്ടുകത്തികളുമായി. വിചിത്രമായ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പ്രൈമറി സ്കൂൾ പ്രിൻസിപ്പലായ ശിഖ സിംഗാണ് ഇരുകൈകളിലും വെട്ടുകത്തിയുമായി സ്കൂളിലെത്തിയത്. അധ്യാപികയെ കണ്ട് വിദ്യാർഥികളും അധ്യാപകരും പരിഭ്രാന്തരായി. പിന്നാലെ അധ്യാപകർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഗ്രാമവാസികളും സ്കൂളിലേക്ക് ഓടിക്കൂടി. പൊലീസുകാർ എത്തിയപ്പോൾ രണ്ട് കൈയിലും വെട്ടുകത്തികൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന അധ്യാപികയെയാണ് കണ്ടത്. എന്റെ വീഡിയോ എടുത്തുകൊള്ളൂവെന്നും അവർ പറയുന്നുണ്ട്.
എന്തിനാണ് കത്തിയുമായി സ്കൂളിലെത്തിയതെന്ന ചോദ്യത്തിന് തനിക്ക് സുരക്ഷിതമില്ലായെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്. ഞാൻ ഇതിന് മുൻപും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഇനി ഇത് ആവർത്തിക്കില്ല, എനിക്ക് പൂർണ്ണ സുരക്ഷിതത്വമില്ലെന്ന് എനിക്ക് തോന്നുന്നു, ശിഖ സിംഗ് പൊലീസിനോട് പറഞ്ഞു. ഒടുവിൽ പൊലീസ് അധ്യാപികയോട് സംസാരിച്ച് കത്തികൾ തിരികെ വാങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിഖാ സിംഗിന് മാനസിക പ്രശ്നമുള്ളതായി വീട്ടുകാർ അറിയിച്ചു. സംഭവത്തെ തുടർന്ന് അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യുമെന്ന് ഉത്തർപ്രദേശ് ബേസിക്ക് എഡ്യൂകേഷൻ ഡിപ്പാർട്ട്മെൻറ് അറിയിച്ചു.











0 comments