ad
Deshabhimani

മികച്ച നടൻ മമ്മൂട്ടി, മികച്ച ഛായാ​ഗ്രാഹകൻ ഷഹനാദ് ജലാൽ, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

mamootty national film awards

മമ്മൂട്ടി, ഷഹനാദ് ജലാൽ, രാജ്കുമാർ പെരിയസ്വാമി

വെബ് ഡെസ്ക്

Published on Jul 18, 2026, 05:40 PM | 1 min read

ന്യൂഡൽഹി: 72–ാമത്‌ ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സ്വന്തമാക്കി. ഭ്രമയു​ഗത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടി സ്വന്തമാക്കിയത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.


മതിലുകൾ, ഒരു വടക്കൻ വീര​ഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് നേരത്തെ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.


11 അംഗ ജൂറിയുടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ജൂലൈ 2ന് പൂർത്തിയായിരുന്നു. സംവിധായകൻ ജയരാജാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. 2024-ൽ സെൻസർ ചെയ്‌ത ചിത്രങ്ങൾ 72-ാം ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിക്കുന്നത്.





Live Updates
2 months agoJul 18, 2026 06:24 PM IST

മികച്ച ഫീച്ചർ സിനിമ - ആർട്ടിക്കിൾ 370 (ഹിന്ദി)

2 months agoJul 18, 2026 06:23 PM IST

മികച്ച പോപ്പുലർ സിനിമ - കൽക്കി 2898 എഡി

2 months agoJul 18, 2026 06:21 PM IST

മികച്ച സംവിധായകൻ - രാജ്കുമാർ പെരിയസ്വാമി (അമരൻ, തമിഴ്)

2 months agoJul 18, 2026 06:19 PM IST

മികച്ച നടി - യാമി ഗൗതം (ആർട്ടിക്കിൾ 370, ഹിന്ദി)

2 months agoJul 18, 2026 06:18 PM IST

മികച്ച സഹനടി- സചന നമിദാസ്(മഹാരാജ, തമിഴ്)

2 months agoJul 18, 2026 06:17 PM IST

മികച്ച പിന്നണി ഗായിക- വൈക്കം വിജയലക്ഷ്മി ( എആർഎം)

2 months agoJul 18, 2026 06:16 PM IST

മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം)


കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ, ഹിന്ദി)

2 months agoJul 18, 2026 06:16 PM IST

മികച്ച സിനിമാറ്റോഗ്രഫി - ഷെനന്ദ് ജലാൽ (ഭ്രമയുഗം)

2 months agoJul 18, 2026 06:15 PM IST

മികച്ച ഒറിജിനൽ തിരക്കഥ - ബി സുകുമാർ (പുഷ്പ2)

2 months agoJul 18, 2026 06:14 PM IST

മികച്ച തിരക്കഥ


തിരക്കഥാ രചന - യോഗേഷ് ദേശ്പാണ്ഡെ (മറാത്തി)



2 months agoJul 18, 2026 06:14 PM IST

മികച്ച തിരക്കഥ


സംഭാഷണം - വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)


2 months agoJul 18, 2026 06:13 PM IST

മികച്ച എഡിറ്റിങ് - ആർ കലൈവണ്ണൻ (തമിഴ്)

2 months agoJul 18, 2026 06:12 PM IST

മുകച്ച വസ്ത്രാലങ്കാരം - (ദീപാലി നൂർ, ശീതൾ ശർമ, പുഷ്പ 2)

2 months agoJul 18, 2026 06:11 PM IST

മികച്ച സംഗീത സംവിധായകൻ

പശ്ചാത്തല സംഗീതം- ജി വി പ്രകാശ് കുമാർ(അമരൻ, തമിഴ്)

2 months agoJul 18, 2026 06:11 PM IST

മികച്ച വരികൾ - മനോജ് മുണ്ടാഷിർ

2 months agoJul 18, 2026 06:10 PM IST

മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി

2 months agoJul 18, 2026 06:09 PM IST

മികച്ച ആക്ഷൻ സംവിധാനം - അനൽ അരസ് (മഹാരാജ, തമിഴ്)

2 months agoJul 18, 2026 06:09 PM IST

മികച്ച മലയാള ചിത്രം - ഫെമിനിച്ചി ഫാത്തിമ (സംവിധാനം- ഫാസിൽ മുഹമ്മദ്)

2 months agoJul 18, 2026 06:09 PM IST

മികച്ച മണിപ്പൂരി ചിത്രം - സുനിത

2 months agoJul 18, 2026 06:08 PM IST

മികച്ച മറാത്തി ചിത്രം- മുക്ക പോസ്റ്റ ബംബിൽവാഡി

2 months agoJul 18, 2026 06:07 PM IST

മികച്ച ഒഡിയ ചിത്രം - ലാഹരി

2 months agoJul 18, 2026 06:07 PM IST

മികച്ച തമിഴ് സിനിമ - രായൻ

2 months agoJul 18, 2026 06:06 PM IST

മികച്ച തെലുങ്ക് ചിത്രം - കമ്മിറ്റി കുറൊള്ളു

2 months agoJul 18, 2026 06:06 PM IST

മികച്ച തുളു ചിത്രം - ഇമ്പു

2 months agoJul 18, 2026 06:05 PM IST

പ്രത്യേക പരാമർശം - ധനുഷ് (ക്യാപ്റ്റൻ മില്ലർ, തമിഴ്)

2 months agoJul 18, 2026 06:04 PM IST

പ്രത്യേക പരാമർശം - മെയ്യഴകൻ (തമിഴ്), ശബ്ദ മിശ്രണം- സുരേൻ ജി

2 months agoJul 18, 2026 06:04 PM IST

ഫീച്ചർ ചിത്രങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നു

2 months agoJul 18, 2026 06:03 PM IST

മികച്ച നവാഗത സംവിധായകൻ - രവി രാജ് മുർമു

2 months agoJul 18, 2026 06:02 PM IST

മികച്ച ജീവചരിത്ര സിനിമ - കകോരി (ഹിന്ദി)

2 months agoJul 18, 2026 06:02 PM IST

മികച്ച കൾച്ചറൽ സിനിമ - മെയിൻ നിദ(ഹിന്ദി)

2 months agoJul 18, 2026 06:00 PM IST

മികച്ച ഡോക്യുമെന്ററി - രാം നാമി(ഹിന്ദി)

2 months agoJul 18, 2026 06:00 PM IST

മികച്ച സാമൂഹിക - പാരിസ്ഥിതിക മൂല്യമുള്ള ചിത്രം - പിപ്ലാന്ത്രി: എ ടെയിൽ ഓഫ് ഇക്കോ ഫെമിനിസം

2 months agoJul 18, 2026 05:59 PM IST

മികച്ച ആനിമേഷൻ ചിത്രം - ടച്ച്ഡ് അസ് വാട്ടർ

2 months agoJul 18, 2026 05:58 PM IST

മികച്ച ഷോർട് ഫിലിം - ഹംസഫർ (മറാത്തി)

2 months agoJul 18, 2026 05:58 PM IST

മികച്ച സംവിധായകൻ - ആനന്ദ് എൽ റായ് (ഹിന്ദി)

2 months agoJul 18, 2026 05:57 PM IST

മികച്ച ഛായാഗ്രഹണം


എഡ്മണ്ട് റാൻസൺ(ചിത്രം - ലൈഫ് ഇൻ ലൂം)


2 months agoJul 18, 2026 05:56 PM IST

മികച്ച ശബ്ദ ലേഖനം


ടി എസ് ഹരിഹര സുധൻ (ചിത്രം - ബ്ലൂ, തമിഴ്)

2 months agoJul 18, 2026 05:55 PM IST

മികച്ച എഡിറ്റർ


മാൻവീർ ജസ്റോത്തിയ(ചിത്രം-എൽഡിഎ, ഹിന്ദി)

2 months agoJul 18, 2026 05:55 PM IST

മികച്ച മ്യൂസിക് ഡയറക്ടർ


ശിവപാൽ സിങ് കാങ്(പരാട് 41ഡി​ഗ്രി ച്യാ മോാഗാവർ, മറാത്തി)


2 months agoJul 18, 2026 05:53 PM IST

മികച്ച നരേറ്റർ


സൗന്ദര്യ ജയചന്ദ്രൻ(ഇംഗ്ലീഷ്, ചിത്രം- ലിറ്റിൽ പ്ലാനെറ്റ്: എ ടെയിൽ ഓഫ് ഫ്രോഗ്സ്)


2 months agoJul 18, 2026 05:52 PM IST

മികച്ച തിരക്കഥ

ഫറാസ് അലി

(സിനിമ-ഒബർ ഹിന്ദി, കശ്മീരി)

2 months agoJul 18, 2026 05:49 PM IST

‌നോൺ ഫീച്ചർ വിഭാഗം - പ്രത്യേക പരാമർശം


1. ചോല ഡോറ ഓർ സുയി (ഹിന്ദി, സംവിധാനം- ജയ്മിൻ മോദി, ലോകേഷ് ഘായ്)


2. ഭദ്രകാളി നാടകം (മലയാളം, സംവിധാനം- ജോസ് ആന്റണി)

2 months agoJul 18, 2026 05:42 PM IST

ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച രചന


മികച്ച സിനിമ ക്രിട്ടിക്- സഞ്ജീവ് ശ്രീവാസ്തവ (ഹിന്ദി)


മികച്ച ബുക്ക് - നാനിരുവുഡെ നിമഗാഗി നാടിരുവുടെ നനഗാഗി: കന്നഡ സിനിമാഡ തത്വ മാത്തു രാജകീയ

(കന്നഡ) രചയിതാവ് - കെഞ്ചനാരു പ്രദീപ് കുമാർ ഷെട്ടി





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home