ad
Deshabhimani

പതിമൂന്നുകാരിയെ ബസിൽ പീഡിപ്പിച്ച കേസ്: പ്രതികൾക്ക്‌ കഠിനതടവും പിഴയും

custodial death
വെബ് ഡെസ്ക്

Published on Jul 18, 2026, 05:44 PM | 1 min read

കൊയിലാണ്ടി: പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബസിൽവച്ച്‌ ലൈംഗികമായി പീഡിപ്പിച്ച ബസ് ജീവനക്കാരായ പ്രതികൾക്ക്‌ കഠിനതടവും പിഴയും. കോടഞ്ചേരി നിറന്നപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജി (23), നരിക്കുനി ഏരവന്നൂർ ചെമ്പക്കുന്ന്‌ കോളനി സുധി (42) എന്നിവരെയാണ്‌ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചത്‌. കേസിലെ ഒന്നാം പ്രതിയായ സജിത്‌ സജിക്ക്‌ ഇരുപതുവർഷം കഠിനതടവും 75,000 രൂപ പിഴയും രണ്ടാം പ്രതി സുധിക്ക് അഞ്ചുവർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് വിധിച്ചത്


2024ലാണ് കേസിനാസ്പദമായ സംഭവം. ബസിൽ താമരശേരിയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ യാത്രചെയ്ത പെൺകുട്ടിയെ കണ്ടക്ടറും ഡ്രൈവറുമായ പ്രതികൾ പരിചയം നടിച്ച്‌ വശത്താക്കുകയായിരുന്നു. രാത്രി ബസ് നാരങ്ങാതോടുള്ള ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയശേഷം ബസിൽവച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പീഡനവിവരം പിന്നീട് പെൺകുട്ടി കൗൺസലിങ്ങിൽ വെളിപ്പെടുത്തി. തുടർന്നാണ്‌ പൊലീസ്‌ കേസെടുത്തത്‌.


കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈഎസ്‌പിമാരായ പി പ്രമോദ്, എം പി വിനോദ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home