ad
Deshabhimani

മോഷണക്കേസ് പ്രതി ചാടിപ്പോയി

Arrest
വെബ് ഡെസ്ക്

Published on Jul 18, 2026, 05:47 PM | 1 min read

ആലുവ: ആലുവയിൽ മോഷണക്കേസ് പ്രതി ചാടിപ്പോയി. ആസാം സ്വദേശി അയ്‌നുൽ അലി (24) ആണ് ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയത്.വൈദ്യപരിശോധന കഴിഞ്ഞ് കൊണ്ടുപോകവെയാണ് കൈവിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി വിശദമായ അന്വേഷണം നടക്കുകയാണ്.


ആലുവയിലെ ഒരു വീട്ടിൽ ആയിരുന്നു ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. സ്ഥിരം മോഷണക്കേസ് പ്രതിയായ ഇയാൾക്കെതിരെ ആസാമിൽ അടക്കം കേസുകളുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home