ad
Deshabhimani

കലിഫോർണിയ ഇരട്ടക്കൊലപാതകം; ആൻമേരിയുടെ സംസ്കാരം ഇന്ന്

california ann mary
വെബ് ഡെസ്ക്

Published on Sep 22, 2026, 06:37 AM | 1 min read

കോട്ടയം : അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻമേരി മാത്യുവിന്റെ സംസ്കാരം ചൊവ്വാഴ്ച കോട്ടയത്ത്. ഇന്നലെ രാവിലെ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം തുടർ നടപടി പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി. നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ചൊവ്വ രാവിലെ പത്തോടെ മൃതദേഹം ഭർത്താവ് ജേക്കബി (മിഥുൻ)ന്റെ നാടായ കുറിച്ചി മന്ദിരം കവലക്ക് സമീപം പള്ളത്തറ വീട്ടിൽ എത്തിക്കും. തുടർന്ന് പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിലെ പൊതുദർശനത്തിന് ശേഷം പകൽ 12നാണ് സംസ്‌കാരം.


ആഗസ്ത് 28നാണ് തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്‌നിൽ ആൻമേരി മാത്യു(40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവർ കൊല്ലപ്പെട്ടത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിൽ. ആൻ മേരിയെ കുത്തിക്കൊശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്കുവിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home